Skip to main content


ജ്യോതിഷം മു‌ന്നു സ്കന്ദങ്ങളും ആറ് അംഗങ്ങളും കൂടിയതാണ്. ഗണിതം, സംഹിത, ഹോര എന്നിങ്ങനെ സ്കന്ദങ്ങൾ മു‌ന്ന്, മേൽ പറഞ്ഞ മൂന്നു സ്കന്ദങ്ങൾക്കും കൂടി ആറ് അംഗങ്ങളുണ്ട് അവ ജാതകം, ഗോളം, നിമിത്തം, പ്രശ്നം, മുഹൂർത്തം, ഗണിതം ഇവയാകുന്നു.
  • ജാതകം = ജനനസമയത്തെ ആധാരമാക്കി ഫലം പറയുന്നത് .
  • ഗോളം = ഭുമി, ഗ്രഹങ്ങൾ, നക്ഷത്രങ്ങൾ, മുതലായവയുടെ സ്വരൂപണനിരൂപണം.
  • നിമിത്തം = താൽക്കാലികമായ ശകുനലക്ഷണങ്ങളെക്കൊണ്ട് ഫലം പറയുന്നതും, രാജ്യക്ഷേമാദികളുടെ നിരൂപണംനടത്തുന്നതും.
  • പ്രശ്നം = താൽക്കാലികമായി ആരുടരാശിയുണ്ടാക്കി അത്കൊണ്ടു ഫലംപറയുന്നത്
  • മുഹുർത്തം = വിവാഹാദികർമ്മങ്ങളുടെ കാലനിർണ്ണയം ചെയ്യുന്നത്.
  • ഗണിതം = സുര്യാദി ഗ്രഹങ്ങളുടെ സ്ഥിതിഗതിവിഗതികൾ ഗണിച്ചറിയുന്നത്.

രാശിചക്രം


ആകാശത്തിലെ ഗ്രഹങ്ങളുടെ സഞ്ചാരപദത്തെ ഒരു വൃത്തമായി സങ്കൽപ്പിച്ചിരിക്കുന്നു. ഇതാണ് രാശിചക്രം. രാശിചക്രത്തെ 30 ഡിഗ്രി വീതം വരുന്ന 12 സമ ഖണ്ഡങ്ങളായി തിരിച്ചിരിക്കുന്നു. ഇവക്ക് അതിലുള്ള നക്ഷത്രകൂട്ടങ്ങളുടെ രൂപത്തിനനുസരിച്ച്‌ പേര് നൽകിയിരിക്കുന്നു. ഇതുപയോഗപ്പെടുത്തിയാണ് ഗ്രഹനില കുറിക്കുന്നത്. കൊല്ലവർഷ കലണ്ടറിലെ മാസങ്ങളാണ് രാശികൾ. അശ്വതി മുതൽ രേവതി വരെയുള്ള 27 നക്ഷത്രങ്ങൾ ഈ 12 രാശികളിലായി സ്ഥിതി ചെയ്യുന്നു. ഓരോ രാശിയിലും രണ്ടേകാൽ നക്ഷത്രങ്ങൾ വീതം വരുന്നു. ഓരോ നക്ഷത്രവും 4 പാദമാണ്‌, അങ്ങനെ ഒരു രാശിയില് 9 പാദങ്ങളുണ്ട്.
രാശിനക്ഷത്രക്കൂറുകൾരാശികാല പുരുഷ അവയവം
മേടംഅശ്വതി ഭരണി കാർത്തിക കാൽഓജരാശി, ചതുഷ്പാദരാശിശിരസ്സ്
ഇടവംകാർത്തിക മുക്കാല് രോഹിണി മകയിരത്തരയുഗ്മരാശി, ജലാശ്രയരാശി, ചതുഷ്പാദരാശിഉരസ്സ്( കഴുത്തു മുതല് ഹൃദയം വരെ)
മിഥുനംമകയിരത്തര തിരുവാതിര പുണർതം മുക്കാൽഓജരാശി, നരരാശിഹൃദയം
കർക്കിടകംപുണർതത്തില് കാലും പൂയവും ആയില്യവുംയുഗ്മരാശി, ജലരാശി
ചിങ്ങംമകം പൂരം ഉത്രത്തില് കാലുംഓജരാശി, ചതുഷ്പാദരാശിവയർ
കന്നിഉത്രത്തില് മുക്കാലും അത്തം ചിത്തിര അരയുംയുഗ്മരാശി, ജലാശ്രയരാശിവസ്ത്രമുടുക്കുന്ന അരക്കെട്ട്
തുലാംചിത്തിര അരയും ചോതിയും വിശാഖത്തില് മുക്കാലുംഓജരാശി, ജലാശ്രയരാശി, നരരാശിവസ്തി ( നാഭി മുതല് ജനനേന്ദ്രിയം വരെ)
വൃശ്ചികംവിശാഖത്തില് കാലും അനിഴവും ത്രിക്കേട്ടയുംയുഗ്മരാശി, ജലരാശിജനനേന്ദ്രിയം
ധനുമൂലം പൂരടം ഉത്രാടത്തില് കാലുംഓജരാശി, നരരാശി (പൂർവ്വാർദ്ധം), ചതുഷ്പാദരാശി (ഉത്തരാർദ്ധം)തുടകൾ
മകരംഉത്രാടത്തില് മുക്കാലും തിരുവോണവും അവിട്ടത്തരയുംയുഗ്മരാശി, ജലരാശി (ഉത്താരാർദ്ധം), ചതുഷ്പാദരാശി (പൂർവ്വാർദ്ധം)കാൽമുട്ട്
കുംഭംഅവിട്ടത്തരയും ചതയവും പൂരുരുട്ടാതി മുക്കാലുംഓജരാശി, ജലാശ്രയരാശി, നരരാശികണങ്കാൽ
മീനംപൂരുരുട്ടാതി കാലും ഉത്രട്ടാതി രേവതിയുഗ്മരാശി, ജലരാശിപാദം
ഓജ രാശികളെ പുരുഷരാശികളായും യുഗമരാശികളെ സ്ത്രീരാശികളായുമാണ് ജ്യോത്സ്യത്തിൽ കണക്കാക്കുന്നത്.

ജ്യോതിഷത്തിലെ ഫലപ്രവചനത്തിനാധാരമായ മറ്റു വിശ്വാസങ്ങൾ

അർത്ഥവിവരണം

ശരീരത്തെ ക്രമത്തിൽ മേടം മുതൽ 12രാശികളാക്കി ഭാഗിച്ചിരിക്കുന്നു
  1. ശിരസ്,
  2. മുഖം,
  3. കഴുത്ത്.
  4. ചുമലുകൾ.
  5. മാറിടം.
  6. വയറ്.
  7. പൊക്കിളിനുതാഴെയുള്ളപ്രദേശം.
  8. ഗുഹ്യപ്രദേശം,
  9. തുടകൾ.
  10. മുട്ടുകൾ.
  11. കണങ്കാലുകൾ.
  12. കാലടികൾ.

ഭാവങ്ങൾഒന്നാംഭാവം -ശരീരം,യശ്ശസ്സ്,സ്ഥിതി,ജയം

  1. രണ്ടാംഭാവം- ധനം,കണ്ണ്,വാക്ക്,കുടുംബം,വിദ്യ
  2. മൂന്നാംഭാവം-ധൈര്യം,വീര്യം,സഹോദരൻ,സഹായം,പരാക്രമം
  3. നാലാംഭാവം-ഗൃഹം,വാഹനം,വെള്ളം,മാതുലൻ,ബന്ധുക്കൾ
  4. അഞ്ചാംഭാവം-ബുദ്ധി,പുത്രൻ,മേധാ.പുണ്യം,പ്രതിഭ
  5. ആറാംഭാവം-വ്യാധി,കള്ളൻ,വിഘ്നം,മരണം
  6. ഏഴാംഭാവം-ഭാര്യ,യാത്ര,കാമവിശേഷം,നഷ്ടധനം
  7. എട്ടാംഭാവം -മരണം,ദാസന്മാർ,ക്ലേശം
  8. ഒമ്പതാംഭാവം-ഗുരുജനം,ഭാഗ്യം,ഉപാസന
  9. പത്താംഭാവം-തൊഴിൽ,അഭിമാനം
  10. പതിനൊന്നാംഭാവം-വരുമാനം,ദു;ഖനാശം
  11. പന്ത്രണ്ടാംഭാവം-ചിലവ്,പാപം,സ്ഥാനഭ്രംശം
ഈ ഭാവങ്ങളിൽ ശുഭന്മാർ നിന്നാൽ ഗുണവും,അശുഭന്മാർ നിന്നാൽ ദോഷവും ആണ് ഫലം

Comments

Popular posts from this blog

ജ്യോതിഷം  ജനനസമയത്തെ ഗ്രഹനില ആധാരമാക്കി ഭൂത- ഭാവി-വർത്തമാനകാലത്തെ ഫലങ്ങൾ പ്രവചിക്കുന്നആളുകളാണ് ജോത്സ്യന്മാർ. ഭാരതീയ ജ്യോതിഷത്തിന്റെ ഫലഭാ‌ഗമാണ് ഇക്കുട്ടർ കൈകാര്യം ചെയ്യുന്നത്. ജാതകപ്പൊരുത്തം, മുഹുർത്തം, ദോഷങ്ങൾ മാറുന്നതിനുള്ള വഴിപാടുകൾ നിർദ്ദേശിക്കൽ എന്നിവയെല്ലാം ജ്യോത്സ്യന്മാരുടെ പ്രവർത്തികളിൽപ്പെടുന്നു. ഭാവി ഫലപ്രവചനങ്ങൾക്ക് ശാസ്ത്രീയ അടിത്തറ അവകാശപ്പെടാനില്ലാത്തതിനാൽ ഇത്തരം പ്രവചനങ്ങൾ വിശ്വാസത്തിലധിഷ്ഠിതമായി മാത്രം നടത്തുന്നവയാണ് [ അവലംബം ആവശ്യമാണ് ] . ഈ കാര്യങ്ങൾക്ക് ജ്യോത്സ്യന്മാർ പ്രതിഫലവും വാങ്ങാറുണ്ട്. പ്രാചീന കാലം മുതൽ പരമ്പരാഗതമായി ഈ ശാസ്ത്ര വിഷയത്തിൽ ജ്ഞാനം ഉണ്ടായിരുന്നവരെ  ഗണക  എന്നറിയപ്പെട്ടിരുന്നു. ഇവരിൽ ഗണക ബ്രാഹ്മണർ,നക്ഷത്ര ദർശകർ,അചാര്യർ, ജോശ്ശി(ജ്യോതിഷി),പണ്ഡിറ്റുകൾ തുടങ്ങിയ നാമങ്ങളിൽ അറിയപ്പെട്ടിരുന്നവർ ഉത്തര ഭാരതത്തിലും,  കണിയാർ  ദക്ഷിണ ഭാരതത്തിലും  ജ്യോതിഷ  ശാസ്ത്രത്തിൽ സമ്പൂർണ ആധിപത്യം ചെലുത്തിയിരുന്നു. വേദാങഗ ജ്യോതിഷവും കാല വിതാന ഗണിതവും സമനയിപ്പിച്ചാണു  കണിയാർ  വിഭാഗം ജ്യോതിഷത്തെ കൈകാര്യം ചെയ്തിരുന്നത്.ആദ്യകാല ജ്യോതി...

ജ്യോതിഷം

 ഇതിൽ കൂടുതലും എന്റെ ദൃഷ്ടിയിലൂടെ കണ്ടെത്തിയ കാര്യങ്ങളാണ് തെറ്റുകളുണ്ടാവാം ,തിരുത്തണമെന്ന് നിങ്ങൾക്ക് തോന്നുന്ന കാര്യങ്ങൾ നിങ്ങൾക്ക്  എന്നെ അറിയിക്കാം  ജ്യോതിഷത്തെ പ്രധാനമായും ഭാരതീയ ജ്യോതിഷമെന്നും പാശ്ചാത്യ ജ്യോതിഷമെന്നും രണ്ടായി തിരിക്കാം. കൂടാതെ സംഖ്യാ ജ്യോതിഷം, നാഡീ ജ്യോതിഷം തുടങ്ങി പല തരം ജ്യോതിഷങ്ങൾ ഉടലെടുത്തിട്ടുണ്ട് ഇന്ത്യയിൽ വിവാഹത്തിനു മുൻപ് വധൂവരന്മാർ തമ്മിൽ ജ്യോതിഷമുപയോഗിച്ച് പൊരുത്തം നോക്കുന്നത്  ഹിന്ദുമതവിശ്വാസികൾക്കിടയിൽ  സാധാരണമാണ്. പാശ്ചാത്യ നാടുകളിലും ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ള ജ്യോതിഷം പ്രചാരമുള്ള ഒന്നായിരുന്നു. വാനനിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ കാലഗണനയും സമയഗണനയും നടത്തിയിരുന്ന സങ്കേതമാണ് ജ്യോതിഷമായി വളർന്നത് ചരിത്രം പ്രാചീനകാലത്ത് നഗ്നനേത്രങ്ങൾകൊണ്ട് നിരീക്ഷിക്കാമായിരുന്ന നക്ഷത്രങ്ങളേയും ഗ്രഹങ്ങളേയും നിരീക്ഷിച്ചാണ് ജ്യോതിഷത്തിന്റെ വളർച്ചയുണ്ടായത്.  സൂര്യൻ ,  ചന്ദ്രൻ ,  ബുധൻ ,  ശുക്രൻ ,  ചൊവ്വ ,  വ്യാഴം ,  ശനി  എന്നീ ഏഴ് ആകാശവസ്തുക്കളും ചാന്ദ്രപഥവും  ക്രാന്തിവൃത്തവും  സംയോജിക്കുന്ന സ്ഥാനങ്ങള...