Skip to main content

 ശുക്രൻ

സൂര്യനിൽ നിന്നുള്ള ദൂരം മാനദണ്ഡമാക്കിയാൽ സൗരയൂഥത്തിലെ രണ്ടാമത്തെ ഗ്രഹമാണ് ശുക്രൻ. 224.7 ഭൗമദിനങ്ങൾ കൊണ്ടാണ്‌ ഈ ഗ്രഹം സൂര്യനെ ഒരു തവണ പരിക്രമണം ചെയ്യുന്നത്. വലിപ്പം കൊണ്ട്‌ ആറാമത്തെ സ്ഥാനം. ഭൂമിയിൽ നിന്നു നോക്കുമ്പോൾ സൂര്യനും ചന്ദ്രനും കഴിഞ്ഞാൽ ആകാശത്ത്‌ ഏറ്റവും പ്രഭയോടെ കാണുന്ന ജ്യോതിർഗോളം ശുക്രനാണ്‌, ഇതിന്റെ ദൃശ്യകാന്തിമാനം -4.6 ന്‌ അടുത്തുവരെയാകാം. ഭൂമിയേക്കാൾ സൂര്യനോട് അടുത്ത ഗ്രഹമായതിനാൽ സൂര്യനിൽ നിന്ന് വളരെ അകന്ന് ഇത് കാണപ്പെടില്ല, അതിനാൽ തന്നെ ഇത് പ്രത്യക്ഷമാകുന്ന പരമാവധി കോണിയ അകലം 47.8° ആണ്‌. സൂര്യോദയത്തിന്‌ അല്പംമുൻപും സൂര്യാസ്തമയത്തിന്‌ അല്പംശേഷവും ആണ്‌ ശുക്രൻ ഏറ്റവും തിളക്കമുള്ളതായി കാണപ്പെടുക, ഇത് കാരണമായി ഇതിനെ പ്രഭാതനക്ഷത്രം എന്നും സന്ധ്യാനക്ഷത്രം എന്നും വിളിക്കുന്നു. റോമൻ സൗന്ദര്യ ദേവതയായ വീനസിന്റെ പേരാണ് ഇംഗ്ലീഷുകാർ ഇതിന് കൊടുത്തിരിക്കുന്നത്‌.
പാറഗ്രഹങ്ങളുടെ ഗണത്തിൽപ്പെടുത്തിയിരിക്കുന്ന ഇതിനെ ഭൂമിയുടെ "സഹോദര ഗ്രഹം" എന്നും വിളിക്കാറുണ്ട്, വലിപ്പം, ഗുരുത്വാകർഷണ ശക്തി, മൊത്തത്തിലുള്ള പദാർത്ഥ ഘടകങ്ങൾ എന്നിവയിലെ സാമ്യം കാരണമായാണ്‌ ഇത്. അതാര്യവും പ്രകാശത്തെ നന്നായി പ്രതിഫലിപ്പിക്കുന്നതുമായ സൾഫ്യൂരിക്ക് അമ്ലത്തിന്റെ മേഘങ്ങളാൽ പൊതിയപ്പെട്ടിരിക്കുകയാണ്‌ ശുക്രൻ. ഇതുകാരണം ബഹിരാകശത്തുനിന്നും ദൃശ്യപ്രകാശത്താൽ ഗ്രഹത്തിന്റെ ഉപരിതല വീക്ഷണം അസാധ്യമാണ്‌. ശുക്രനാണ്‌ മറ്റുള്ള എല്ലാ പാറഗ്രഹങ്ങളേക്കാളും കട്ടിയേറിയ അന്തരീക്ഷം ഉള്ളത്, അന്തരീക്ഷത്തിന്റെ ഭൂരിഭാഗവും കാർബൺ‌ഡൈഓക്സൈഡാണ്‌, ശിലകളിലും ഉപരിതല പദാർത്ഥങ്ങളിലും കാർബണിനെ ആഗിരണം ചെയ്യിക്കുന്നതിനാവശ്യമായ കാർബൺ ചക്രത്തിന്റെ അഭാവമുള്ളതിനാലും, കാർബണിനെ ജൈവപിണ്ഡങ്ങളിൽ ശേഖരിക്കുന്ന ജൈവപ്രവർത്തനങ്ങളുടെ സാന്നിധ്യമില്ലാത്തതിനാലുമാണ്‌ ഇത്. ഭൂമിയിലേതു പോലെ മുൻപ് ശുക്രനിലും സമുദ്രങ്ങളുണ്ടായിരുന്നതായി കരുതപ്പെടുന്നു, താപനില വർദ്ധിച്ചതുകാരണമായി അവ ബാഷ്പീകരിക്കപ്പെട്ടതായിരിക്കാം, ഇത് പ്രതലത്തിൽ വരണ്ടതും പാറഫലകങ്ങളുള്ളതുമായ മരുമേഖലകളെ ഉപരിതലത്തിൽ സൃഷ്ടിക്കുകയും ചെയ്തതുമാകാം. ഗ്രഹീയ കാന്തികക്ഷേത്രം ഇല്ലാത്തതു കാരണമായി ജല തന്മാത്രകൾ വിഘടിക്കുകയും സൗരവാതങ്ങൾ ഹൈഡ്രജനെ ഗ്രഹാന്തര മേഖലയിലേക്ക് വഹിച്ചു കൊണ്ടുപോകുകയും ചെയ്തു. ശുക്രനിലെ അന്തരീക്ഷമർദ്ദം ഭൂമിയുടേതിന്റെ 92 മടങ്ങാണ്‌.
ഇരുപതാം നൂറ്റാണ്ടിൽ വ്യക്തമായ അറിവ് ലഭിക്കുന്നതുവരെ ശുക്രന്റെ ഉപരിതലത്തെ കുറിച്ച് വളരെയധികം അഭ്യൂഹങ്ങൾ നിലവിലുണ്ടായിരുന്നു. മഗല്ലൻ സംരംഭം വഴി 1990-91 കാലത്താണ് ഉപരിതലത്തെ അവസാനമായി മാപനത്തിനു വിധേയമാക്കിയത്. വലിയ തോതിലുള്ള അഗ്നിപർവ്വത പ്രവർത്തനങ്ങളുടെ സാന്നിധ്യമുണ്ടെന്നതിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്, അടുത്ത കാലത്ത് അഗ്നിപർവ്വത പ്രവർത്തനങ്ങൾ നടന്നതിന്റെ തെളിവാണ് അന്തരീക്ഷത്തിലുള്ള സൾഫറിന്റെ സാന്നിധ്യമെന്ന് കരുതപ്പെടുന്നു.എന്നിരുന്നാലും ഇത്തരം പ്രവർത്തനങ്ങളിൽ ഉപരിതലത്തിലെ വിടവുകളിൽ നിന്നും പുറത്തേക്കൊഴുകുന്ന ലാവകളുടെ അസാന്നിധ്യം ഒരു പ്രഹേളികയായി അവശേഷിക്കുന്നു. ഉപരിതലത്തിൽ ഏതാനും ഉൽക്കാ ഗർത്തങ്ങൾ കാണപ്പെടുന്നു, ഇത് ഉപരിതലം താരതമ്യേന പ്രായം കുറഞ്ഞതാണെന്ന - ഏതാണ്ട് 50 കോടി വർഷം മാത്രം പ്രായം - സൂചന നൽകുന്നു. ടെക്റ്റോണിക് പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നതിനുള്ള തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ല, ഉപരിതലത്തിൽ ജലത്തിന്റെ അഭാവവും പുറപാളിയുടെ കട്ടിയും കാരണമായിരിക്കാം ഇത്. ഇതിനൊക്കെ പകരമായി ഗ്രഹത്തിന്റെ ആന്തരിക താപം നഷ്ടപ്പെടുത്തുന്നത് ചാക്രികമായി സംഭവിക്കുന്ന വലിയ തോതിലുള്ള ഉപരിതല പ്രവർത്തനങ്ങൾ വഴിയാണ്.

പരിക്രമണവും ഭ്രമണവും

പാറഗ്രഹങ്ങളുടെ ആപേക്ഷിക വലിപ്പവ്യത്യാസം (ഇടത്തുനിന്നും): ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ.

സൗരയൂഥത്തിലെ മറ്റ് ഗ്രഹങ്ങളുടെ ഭ്രമണങ്ങൾക്ക് വിപരീതമായാണ് ശുക്രന്റെ ഭ്രമണം.
സൂര്യന്‌ ശരാശരി 10.8 കോടി കിലോമീറ്റർ (ഏതാണ്ട് 0.7 ആസ്ട്രോണമിക്കൽ യൂണിറ്റ്) അകലത്തിലാണ് ശുക്രൻ പരിക്രമണം നടത്തുന്നത്, ഒരു പരിക്രമണം പൂർത്തിയാക്കുവാൻ 224.65 ഭൗമദിനങ്ങൾ എടുക്കുന്നു. ഏതാണ്ട് മറ്റെല്ലാ ഗ്രഹങ്ങളുടേയും പരിക്രമണ പാത ദീർഘവൃത്താകാരമാണെങ്കിൽ ശുക്രന്റെ പരിക്രമണപഥം ഏതാണ്ട് വൃത്താകാരമാണ്, 0.01 മാത്രമാണ് പരിക്രമണപാതയുടെ ഉത്കേന്ദ്രത.സൂര്യനും ഭൂമിക്കും ഇടയിലായിവരുന്ന അവസ്ഥയിൽ (ഇത് നീചയുതി എന്നറിയപ്പെടുന്നു) ശുക്രൻ ഭൂമിയോട് മറ്റേത് ഗ്രഹത്തേക്കാളും അടുത്ത് വരുന്നു, ഇത്തരം അവസരങ്ങളിൽ ഭൂമിയിൽ നിന്ന് ശരാശരി 4.1 കോടി കിലോമീറ്റർ അകലെമാത്രമായിരിക്കും ശുക്രൻ.[1] ശരാശരി 584 ദിവസങ്ങൾ കൂടുമ്പോൾ ഈ രീതിയിൽ ശുക്രൻ ഭൂമിയോട് അടുത്തായി വരുന്നു.ഭൂമിയുടെയും ശുക്രന്റെയും പരിക്രമണപഥങ്ങളുടെ വർദ്ധിച്ചുവരുന്ന ഉത്കേന്ദ്രത നിമിത്തം ഈ കുറഞ്ഞ ദൂരം കാലക്രമേണ വർദ്ധിച്ചുവരും. വർഷം 1 മുതൽ 5383 വരെ ആകെ 526 തവണ 4 കോടി കിലോമീറ്ററിൽ കുറഞ്ഞ ദൂരത്തിൽ ഈ ഗ്രഹങ്ങൾ വരുന്നു, അതിനുശേഷം 60,200 വർഷത്തോട് ഇങ്ങനെ അടുത്ത് വരില്ല. വലിയ ഉത്കേന്ദ്രതയുള്ള കാലഘട്ടങ്ങളിൽ ശുക്രൻ ഭൂമിയോട് പരമാവധി 3.82 കോടി കിലോമീറ്റർ മാത്രം അകലത്തിലായി വരുന്നതാണ്.
സൂര്യന്റെ ഉത്തരധ്രുവത്തിനു മുകളിൽ നിന്നും വീക്ഷിക്കുകയാണെങ്കിൽ എല്ലാ ഗ്രഹങ്ങളും സൂര്യന്റെ അപ്രദക്ഷിണ ദിശയിൽ പരിക്രമണം ചെയ്യുന്നതായാണ് കാണാൻ സാധിക്കുക; മറ്റുള്ള ഗ്രഹങ്ങളെല്ലാം അപ്രദക്ഷിണ ദിശയിൽ തന്നെ ഭ്രമണം ചെയ്യുകയും ചെയ്യുന്നു, എന്നാൽ ശൂക്രൻ പ്രദക്ഷിണ ദിശയിലാണ് ഭ്രമണം ചെയ്യുന്നത്. നിലവിലെ ശുക്രന്റെ ഭ്രമണനിരക്ക് വളരെ കുറവും സൂര്യനുമായി ഗുരുത്വപരമായ ടൈഡൽ ലോക്കിംഗിന്റെ ഏതാണ്ട് തുലനാവസ്ഥയിലുമാണ്, ശുക്രന്റെ കട്ടിയേറിയ അന്തരീക്ഷത്തിന്റെ സൗരതാപീകരണം വഴിയുള്ള വലിവുബലങ്ങളും ഇതിൽ പങ്കുവഹിച്ചിട്ടുണ്ട്. സൗരനെബുലയിൽ നിന്ന് രൂപപ്പെട്ട അവസരത്തിൽ ശുക്രൻ വ്യത്യസ്തമായ ഭ്രമണനിരക്കോടേ ആയിരുന്നിരിക്കാം തുടങ്ങിയത്, ഇതിന്റെ കട്ടിയേറിയ അന്തരീക്ഷത്തിൽ ചെലുത്തപ്പെട്ട ഗ്രഹാന്തര വലിവുബലങ്ങൾ കാരണമായുണ്ടായ ക്രമരഹിത ഭ്രമണനിരക്കിലെ മാറ്റങ്ങൾ വഴി ഭ്രമണ നിരക്ക് ഇന്നത്തെ നിലയിലേക്ക് ആയിത്തീർന്നതായിരിക്കാം. ഭ്രമണത്തിൽ ഈ തരത്തിൽ മാറ്റങ്ങൾ സംഭവിച്ചിരിക്കുക കോടിക്കണക്കിന് വർഷങ്ങൾ കൊണ്ടായിരിക്കും.
ശുക്രൻ അതിന്റെ ഒരു ഭ്രമണം പൂർത്തിയാക്കുന്നത് 243 ഭൗമദിനങ്ങൾ കൊണ്ടാണ്, ഇത് മറ്റെല്ലാ പ്രധാനപ്പെട്ട ഗ്രഹങ്ങളുടേതിനേക്കാളും കുറവാണ്. മധ്യരേഖയിൽ ശുക്രന്റെ ഉപരിതലം പ്രതിമണിക്കൂറിൽ 6.5 കിലോമീറ്ററാണ് ഭ്രമണം ചെയ്യുന്നത്, അതേസമയം ഭൂമിയുടേത് പ്രതിമണിക്കൂറിൽ 1,670 കിലോമീറ്ററും. അതിനാൽ തന്നെ ശുക്രന്റെ ഒരു ഭ്രമണ ദിനം അതിലെ ഒരു വർഷത്തിലേക്കാൾ നീണ്ടതാണ് (ഒരു ശുക്ര ഭ്രമണ ദിനം 243 ഭൗമദിനങ്ങൾക്ക് തുല്യമാണ്, ഒരു ശുക്രവർഷം 224.7 ഭൗമദിനങ്ങൾക്ക് തുല്യവും). ഇങ്ങനെയെങ്കിലും മറ്റ് ഗ്രഹങ്ങളിൽ നിന്നും വിഭിന്നമായി വിപരീത ദിശയിലുള്ള ഭ്രമണം കാരണം ശുക്രനിലെ ഒരു സൗരദിനത്തിന്റെ ദൈർഘ്യം അതിലെ ദിനത്തിനേക്കാളും കുറഞ്ഞതാണ്. ശുക്രന്റെ ഉപരിതലത്തിലുള്ള ഒരു നിരീക്ഷകന് ഒരു സുര്യോദയം മുതൽ മറ്റൊന്ന് വരെയുള്ള സമയം ഏതാണ്ട് 116.75 ഭൗമദിനങ്ങൾക്ക് തുല്യമായ ദൈർഘ്യത്തോടെ അനുഭവപ്പെടും (ഇത് ബുധനിലെ 176 ഭൗമദിനങ്ങൾക്ക് തുല്യമായ സൗരദിനത്തിനേക്കാളും കുറഞ്ഞതാണ്).കൂടാതെ ശുക്രനിൽ സൂര്യൻ പടിഞ്ഞാറ് ഉദിച്ച് കിഴക്ക് അസ്തമിക്കുന്നതായാണ് അനുഭവേദ്യമാകുക. ദീർഘമാ ശുക്രന്റെ സൗരദിനം കാരമായി ശുക്രനിലെ ഒരു വർഷം 1.92 ശുക്രദിനങ്ങൾ 
കൗതുകകരമായ ഒരു കാര്യം ശുക്രനും ഭൂമിയും അടുത്ത് വരുന്ന കാലദൈർഘ്യമായ 584 ദിവസം ഇത് ഏതാണ്ട് കൃത്യമായി ശുക്രനിലെ അഞ്ച് സൗരദിനങ്ങൾക്ക് തുല്യമാണ്. ഈ കൃത്യത യാദൃച്ഛികമായി സംഭവിച്ചതാണോ അതോ ഈ ഗ്രഹങ്ങൾ തമ്മിൽ ഏതെങ്കിലും തരത്തിലുള്ള ടൈഡൽ ലോക്കിംഗ് വഴി സംഭവിച്ചതാണോ എന്നതിനെപ്പറ്റി നിശ്ചയമില്ല.
നിലവിൽ ശൂക്രന്‌ ഉപഗ്രഹങ്ങളൊന്നുമില്ലെങ്കിലും2002 VE68 എന്ന ആസ്റ്റീറോയിഡ് ഇതുമായി പരിക്രമണത്തിൽ ബന്ധം പുലർത്തുന്നുണ്ട്.കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്ക്നോളജിയിലെ അലെക്സ് അലീമി, ഡേവിഡ് സ്റ്റീവെൻസൺ എന്നിവർ 2006 ൽ തയ്യാറാക്കിയ സൗരയൂഥത്തിന്റെ ആദ്യകാല മാതൃകയുടെ അടിസ്ഥാനത്തിൽ കോടിക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ശുക്രന് ഏതെങ്കിലും കൂട്ടിയിടിയുടെ ഫലമായി സൃഷ്ടിക്കപ്പെട്ടതായ ഒരു ഉപഗ്രഹമെങ്കിലും ഉണ്ടായിരുന്നു.പത്ത് ലക്ഷം വർഷങ്ങൾക്ക് ശേഷം മറ്റൊരു കൂട്ടിയിടിയുടെ ഫലമായി ശുക്രന്റെ ഭ്രമണം വിപരീത ദിശയിലായിത്തീരുകയും ചെയ്തു. അതോടെ ശുക്രന്റെ ഉപഗ്രഹം പതിയെ വർത്തുള പാതയിൽ ഉള്ളിലേക്ക്വലിയുകയും ഗ്രഹവുമായി കൂട്ടിയിടിക്കുകയും കൂടിച്ചേരുകയും ചെയ്തു. ഈ കൂട്ടിയിടിയിലും വല്ല ഉപഗ്രഹങ്ങളും സൃഷ്ടിക്കപ്പെട്ടിരിക്കാമെങ്കിലും അവയും ഇതേ രീതിയിൽ ഗ്രഹത്തിനോട് കൂടിച്ചേരുകയുണ്ടായി. ശുക്രന് ഉപഗ്രഹങ്ങളില്ലാത്തതിനുള്ള മറ്റൊരു വിശദീകരണം സൂര്യന്റെ ശക്തമായ വലിവുബലങ്ങളാണ്, ഇതിന് സൂര്യനോട് അടുത്ത് സ്ഥിതിചെയ്യുന്ന ഗ്രഹങ്ങളെ പരിക്രമണം ചെയ്യുന്ന വലിയ ഉപഗ്രഹങ്ങളുടെ സ്ഥിരതയെ ഇല്ലാതാക്കാൻ കഴിയും

Comments

Popular posts from this blog

ജ്യോതിഷം  ജനനസമയത്തെ ഗ്രഹനില ആധാരമാക്കി ഭൂത- ഭാവി-വർത്തമാനകാലത്തെ ഫലങ്ങൾ പ്രവചിക്കുന്നആളുകളാണ് ജോത്സ്യന്മാർ. ഭാരതീയ ജ്യോതിഷത്തിന്റെ ഫലഭാ‌ഗമാണ് ഇക്കുട്ടർ കൈകാര്യം ചെയ്യുന്നത്. ജാതകപ്പൊരുത്തം, മുഹുർത്തം, ദോഷങ്ങൾ മാറുന്നതിനുള്ള വഴിപാടുകൾ നിർദ്ദേശിക്കൽ എന്നിവയെല്ലാം ജ്യോത്സ്യന്മാരുടെ പ്രവർത്തികളിൽപ്പെടുന്നു. ഭാവി ഫലപ്രവചനങ്ങൾക്ക് ശാസ്ത്രീയ അടിത്തറ അവകാശപ്പെടാനില്ലാത്തതിനാൽ ഇത്തരം പ്രവചനങ്ങൾ വിശ്വാസത്തിലധിഷ്ഠിതമായി മാത്രം നടത്തുന്നവയാണ് [ അവലംബം ആവശ്യമാണ് ] . ഈ കാര്യങ്ങൾക്ക് ജ്യോത്സ്യന്മാർ പ്രതിഫലവും വാങ്ങാറുണ്ട്. പ്രാചീന കാലം മുതൽ പരമ്പരാഗതമായി ഈ ശാസ്ത്ര വിഷയത്തിൽ ജ്ഞാനം ഉണ്ടായിരുന്നവരെ  ഗണക  എന്നറിയപ്പെട്ടിരുന്നു. ഇവരിൽ ഗണക ബ്രാഹ്മണർ,നക്ഷത്ര ദർശകർ,അചാര്യർ, ജോശ്ശി(ജ്യോതിഷി),പണ്ഡിറ്റുകൾ തുടങ്ങിയ നാമങ്ങളിൽ അറിയപ്പെട്ടിരുന്നവർ ഉത്തര ഭാരതത്തിലും,  കണിയാർ  ദക്ഷിണ ഭാരതത്തിലും  ജ്യോതിഷ  ശാസ്ത്രത്തിൽ സമ്പൂർണ ആധിപത്യം ചെലുത്തിയിരുന്നു. വേദാങഗ ജ്യോതിഷവും കാല വിതാന ഗണിതവും സമനയിപ്പിച്ചാണു  കണിയാർ  വിഭാഗം ജ്യോതിഷത്തെ കൈകാര്യം ചെയ്തിരുന്നത്.ആദ്യകാല ജ്യോതി...

ജ്യോതിഷം

 ഇതിൽ കൂടുതലും എന്റെ ദൃഷ്ടിയിലൂടെ കണ്ടെത്തിയ കാര്യങ്ങളാണ് തെറ്റുകളുണ്ടാവാം ,തിരുത്തണമെന്ന് നിങ്ങൾക്ക് തോന്നുന്ന കാര്യങ്ങൾ നിങ്ങൾക്ക്  എന്നെ അറിയിക്കാം  ജ്യോതിഷത്തെ പ്രധാനമായും ഭാരതീയ ജ്യോതിഷമെന്നും പാശ്ചാത്യ ജ്യോതിഷമെന്നും രണ്ടായി തിരിക്കാം. കൂടാതെ സംഖ്യാ ജ്യോതിഷം, നാഡീ ജ്യോതിഷം തുടങ്ങി പല തരം ജ്യോതിഷങ്ങൾ ഉടലെടുത്തിട്ടുണ്ട് ഇന്ത്യയിൽ വിവാഹത്തിനു മുൻപ് വധൂവരന്മാർ തമ്മിൽ ജ്യോതിഷമുപയോഗിച്ച് പൊരുത്തം നോക്കുന്നത്  ഹിന്ദുമതവിശ്വാസികൾക്കിടയിൽ  സാധാരണമാണ്. പാശ്ചാത്യ നാടുകളിലും ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ള ജ്യോതിഷം പ്രചാരമുള്ള ഒന്നായിരുന്നു. വാനനിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ കാലഗണനയും സമയഗണനയും നടത്തിയിരുന്ന സങ്കേതമാണ് ജ്യോതിഷമായി വളർന്നത് ചരിത്രം പ്രാചീനകാലത്ത് നഗ്നനേത്രങ്ങൾകൊണ്ട് നിരീക്ഷിക്കാമായിരുന്ന നക്ഷത്രങ്ങളേയും ഗ്രഹങ്ങളേയും നിരീക്ഷിച്ചാണ് ജ്യോതിഷത്തിന്റെ വളർച്ചയുണ്ടായത്.  സൂര്യൻ ,  ചന്ദ്രൻ ,  ബുധൻ ,  ശുക്രൻ ,  ചൊവ്വ ,  വ്യാഴം ,  ശനി  എന്നീ ഏഴ് ആകാശവസ്തുക്കളും ചാന്ദ്രപഥവും  ക്രാന്തിവൃത്തവും  സംയോജിക്കുന്ന സ്ഥാനങ്ങള...