ജ്യോതിഷം മുന്നു സ്കന്ദങ്ങളും ആറ് അംഗങ്ങളും കൂടിയതാണ്. ഗണിതം, സംഹിത, ഹോര എന്നിങ്ങനെ സ്കന്ദങ്ങൾ മുന്ന്, മേൽ പറഞ്ഞ മൂന്നു സ്കന്ദങ്ങൾക്കും കൂടി ആറ് അംഗങ്ങളുണ്ട് അവ ജാതകം, ഗോളം, നിമിത്തം, പ്രശ്നം, മുഹൂർത്തം, ഗണിതം ഇവയാകുന്നു. ജാതകം = ജനനസമയത്തെ ആധാരമാക്കി ഫലം പറയുന്നത് . ഗോളം = ഭുമി, ഗ്രഹങ്ങൾ, നക്ഷത്രങ്ങൾ, മുതലായവയുടെ സ്വരൂപണനിരൂപണം. നിമിത്തം = താൽക്കാലികമായ ശകുനലക്ഷണങ്ങളെക്കൊണ്ട് ഫലം പറയുന്നതും, രാജ്യക്ഷേമാദികളുടെ നിരൂപണംനടത്തുന്നതും. പ്രശ്നം = താൽക്കാലികമായി ആരുടരാശിയുണ്ടാക്കി അത്കൊണ്ടു ഫലംപറയുന്നത് മുഹുർത്തം = വിവാഹാദികർമ്മങ്ങളുടെ കാലനിർണ്ണയം ചെയ്യുന്നത്. ഗണിതം = സുര്യാദി ഗ്രഹങ്ങളുടെ സ്ഥിതിഗതിവിഗതികൾ ഗണിച്ചറിയുന്നത്. രാശിചക്രം ആകാശത്തിലെ ഗ്രഹങ്ങളുടെ സഞ്ചാരപദത്തെ ഒരു വൃത്തമായി സങ്കൽപ്പിച്ചിരിക്കുന്നു. ഇതാണ് രാശിചക്രം . രാശിചക്രത്തെ 30 ഡിഗ്രി വീതം വരുന്ന 12 സമ ഖണ്ഡങ്ങളായി തിരിച്ചിരിക്കുന്നു. ഇവക്ക് അതിലുള്ള നക്ഷത്രകൂട്ടങ്ങളുടെ രൂപത്തിനനുസരിച്ച് പേര് നൽകിയിരിക്കുന്നു. ഇതുപയോഗപ്പെടുത്തിയാണ് ഗ്രഹനില കുറിക്കുന്നത്. കൊല്ലവർഷ കലണ്ടറിലെ മാസങ്ങളാണ് രാശികൾ. ...